കള്ളക്കുറിച്ചിയിൽ പ്ലസ് ടൂ വിദ്യാർത്തിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. ബുധനാഴ്ച രാവിലെയായിരുന്നു വിദ്യാർത്ഥിനിയെ സ്‌കൂൾ ഹോസ്റ്റൽ പരിസരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണക്കാർ സ്‌കൂൾ അധികൃതരാണെന്നും, ഇത്തരം സംഭവങ്ങൾ സ്‌കൂളിൽ നേരത്തെയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആത്മഹത്യ.
പഠിപ്പിക്കുന്നതിന്റെ മറവിൽ അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിലും ഇതിന്റെ സൂചനകളുണ്ടായിരുന്നു.
സ്‌കൂളിലെ പ്രിൻസിപ്പൽ അടക്കമാണ് അറസ്റ്റിലായിരിക്കുന്നത്. കനിയാമ്മൂർ മെട്രിക്കുലേഷൻ സ്‌കൂൾ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ധ്യാപകരുടെ പീഡനത്തെ തുടർന്നാണ് 12-ാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. പിന്നാലെ പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു.