കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ വൈകീട്ട് അഞ്ചുമണി വരെ. സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാർഥികളും രക്ഷിതാക്കളും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
27 മുതൽ അടുത്ത മാസം 11 വരെയായി അലോട്മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുൻതീരുമാനം. 4.25 ലക്ഷം വിദ്യാർഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.
അതേസമയം ജൂൺ,ജൂലൈ മാസങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 126 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാചകത്തൊഴിലാളികൾക്കുള്ള ഹോണറേറിയമായി 37 കോടി രൂപയാണ് അനുവദിച്ചത്. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് 89 കോടി രൂപയും അനുവദിച്ചതായും മന്ത്രി കോഴിക്കോട് പറഞ്ഞു.