
സംസ്ഥാനത്ത് ഇന്ന് തുടങ്ങാനിരുന്ന പ്ളസ് വണ്‍ അലോട്ട്മെന്‍റ് മാറ്റി. വെളളിയാഴ്ച ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്റ് പ്രകാരമുളള പ്രവേശനം വെളളിയാഴ്ച രാവിലെ 11 മുതല്‍ തുടങ്ങും. പത്താം തീയതി വൈകിട്ട് അഞ്ചിന് അവസാനിക്കും. സ്പോട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും വെളളിയാഴ്ച പ്രസിദ്ധീകരിക്കും.