Spread the love
പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ

തിരുവനന്തപുരം> പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ 13 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കുക.കോവിഡ് മാര്‍ഗരേഖ പിന്തുടര്‍ന്നായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ജൂണ്‍ ഒന്നിനാണ് സ്‌കൂളുകളില്‍ പ്രവേശനോല്‍സവം.പാഠപുസ്‌തകത്തിന്റെ അച്ചടി പൂര്‍ത്തിയായെന്നും ഈ മാസം 28മുതല്‍ വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ടിന് ആരംഭിക്കും.

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകര്‍ക്കുള്ള പരിശീലനം മേയ് രണ്ടാം വാരം മുതല്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു

Leave a Reply