ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഡിസംബര്‍ 15 വരെ ഫീസടയ്ക്കാന്‍ അവസരം. ജനുവരി 31 മുതല്‍ ഫെബ്രുവരി 4 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. പിഴ കൂടാതെ ഡിസംബര്‍ 15 വരെ ഫീസ് അടയ്ക്കാം.
ഡിസംബര്‍ 17 വരെ 20 രൂപ പിഴയോടുകൂടിയും ഡിസംബര്‍ 20 വരെ 600 രൂപ പിഴയോടുകൂടിയും ഫീസടക്കാം.
അപേക്ഷാ ഫോമുകള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലിലും ഹയര്‍സെക്കന്ററി സ്‌കൂളുകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://dhsekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.