പത്തനംതിട്ട∙ പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ ശേഷം പീഡനത്തിന് ഇരയാക്കിയതായാണ് അറിയുന്നത്. സ്കൂളിൽ പോകാൻ മടി കാണിച്ച കുട്ടി കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 18 പേർ പ്രതികളെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.