Spread the love
പ്ലസ് വണ്ണിന് സീറ്റ് ഇനിയും വേണം: സ്കൂളുകൾ പ്രതിസന്ധിയിൽ

കണ്ണൂർ: സംസ്ഥാനത്ത് പ്ലസ്‍ വണ്ണിന് അധിക സീറ്റ് വേണമെന്ന വാദം ഉയരുമ്പോഴും സർക്കാർ നേരത്തെ അനുവദിച്ച പല പുതിയ ബാച്ചുകളിലും ഇതുവരെയും അധ്യാപക തസ്തിക ആയിട്ടില്ല. 2014-15 അധ്യയന വർഷം മുതൽ പുതുതായി തുടങ്ങിയ ബാച്ചുകളിലാണ് അധ്യാപകരില്ലാത്തത് . സംസ്ഥാനത്ത് ആകെ 28 സർക്കാർ സ്കൂളുകളിലെ കുട്ടികളാണ് അധ്യാപകരില്ലാതെ പ്രതിസന്ധി അനുഭവിക്കുന്നത്. 2014 -19 കാലയളവിൽ 28 സ്കൂളുകൾക്കാണ് പുതുതായി പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത്. പക്ഷേ, ഈ സ്‍കൂളുകളിലൊന്നും സ്ഥിര അധ്യാപക നിയമനം നടത്തിയിട്ടില്ല

Leave a Reply