പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് 14ന് പ്രസിദ്ധീകരിക്കും. ആകെ 67,832 പേരാണ് അലോട്മെന്റിനായി അപേക്ഷിച്ചത്. മുഖ്യ ഘട്ടത്തിൽ അപേക്ഷിച്ചവർക്ക് പുറമേ പുതിയതായി 4637 അപേക്ഷകർ കൂടി ഇത്തവണയുണ്ട്.
മുഖ്യ ഘട്ടത്തിലെ അപേക്ഷയിൽ പിഴവു സംഭവിച്ചതു മൂലം പുതുക്കി അപേക്ഷിച്ചവരാണ് ബാക്കിയുള്ള 63,195 പേർ. 13ന് രാത്രിയും അലോട്ട്മെന്റ് വരാനുള്ള സാധ്യതയുണ്ട്.