Spread the love
പ്ലസ് ടു: 83.87 ശതമാനം വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളുകളില്‍ 81.72% വും എയ്ഡഡ് സ്കൂളുകളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളുകളില്‍ 81.12% വും ടെക്നിക്കൽ സ്കൂളുകളില്‍ 68.71% വും ആണ് വിജയം.

2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം…….

താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ ഹയർ സെക്കൻഡറി, VHSE പരീക്ഷാഫലം ലഭ്യമാകുക.

www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in
ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS – Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

Leave a Reply