Spread the love
പ്ലസ് ടു കെമിസ്ട്രി മൂല്യ നിർണയം ഇന്ന് മുതൽ

പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രി മൂല്യ നിർണയം ഇന്ന് പുനരാരംഭിക്കും. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്. കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചോദ്യകർത്താവ്, അദ്ധ്യാപക സമിതി എന്നിവരുടെ ഉത്തരസൂചികകൾ പരിശോധിച്ച ശേഷം പുതിയ ഉത്തര സൂചിക തയ്യാറാക്കുകയായിരുന്നു. അധ്യാപകർ ബഹിഷ്കരിച്ചതിനെ തുടർന്ന് 3 ദിവസം മൂല്യനിർണയം സ്തംഭിച്ചിരുന്നു. അധ്യാപകർ പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു പുതുക്കിയ ഉത്തരസൂചിക ഇറക്കാനുള്ള തീരുമാനം ഉണ്ടായത്മൂല്യനിർണയം നടത്തിയ 28000 ഉത്തരക്കടലാസുകൾ പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ വീണ്ടും നോക്കും. മൂല്യനിര്‍ണയ ക്യാമ്പിന്‍റെ ആദ്യ സെഷന്‍ പുതിയ ഉത്തര സൂചിക പരിശോധിക്കുന്നതിനായി വിനിയോഗിക്കും.

Leave a Reply