Spread the love
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഫലം കാത്ത് വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാനാകും.
പ്ലസ് ടു പരീക്ഷകള്‍ നടന്നത് മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയായിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷ നടന്നത് മെയ് മൂന്ന് മുതലും. പ്ലസ്ടു വിഭാഗത്തിൽ 4,32,436 വിദ്യാർത്ഥികളും വി എച്ച് എസ് ഇ വിഭാഗത്തിൽ 31,332 വിദ്യാർത്ഥികളും ഫലം കാത്തിരിക്കുന്നു. അതേസമയം പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്‌ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല.

സർക്കാർ വെബ്‌സൈറ്റുകൾ കൂടാതെ കൈറ്റ് സഫലം ആപ്പ് വഴിയും കുട്ടികൾക്ക് തങ്ങളുടെ പരീക്ഷ ഫലമറിയാം. ഹയർ സെക്കന്‍ററിക്ക് 87.94, വൊക്കേഷണൽ ഹയർ സെക്കന്‍ററിയ്‌ക്ക് 80.36 എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തെ വിജയശതമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. അതിനാൽ ഇത്തവണ ഏവരും ഉറ്റുനോക്കുന്നതും വിജയശതമാനത്തിലേക്ക് തന്നെയാണ്.

വെബ്സൈറ്റ് ലിങ്കുകൾ:-
www.results.kerala.gov.in
www.examresults.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in
www.results.kite.kerala.gov.in

Leave a Reply