Spread the love
ഫസ്റ്റ്ബെല്ലിൽ തിങ്കൾ മുതൽ പ്ലസ്‍വൺ ക്ലാസുകളും.

കൈറ്റ് വിക്‌ടേഴ്‌സ് വഴിയുള്ള പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതൽ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‍ വൺ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ അതേ ദിവസം വൈകുന്നേരം 7.00 മുതൽ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതൽ 5.00 മണി വരെയും ആയിരിക്കും.

പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചൽ രാവിലെ 11.00 മണിയ്ക്കും ഒൻപതാം ക്ലാസ് രാവിലെ 11.30 മുതൽ 12.30 വരെയും (രണ്ട് ക്ലാസുകൾ) ആയിരിക്കും. ഒൻപതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം ഉച്ചയ്ക്ക് 1.00 മുതൽ 2.00 മണി വരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്‍ടു ക്ലാസുകൾ രാവിലെ 9.00 മുതൽ 11.00 വരെയും 12.30 മുതൽ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സിൽ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പിറ്റേദിവസം വൈകുന്നേരം 5.00 മണി മുതൽ 8.00 മണിവരെയും ആയിരിക്കും.

ഒന്നു മുതൽ ഏഴുവരെ ക്ലാസുകളും, പത്താം ക്ലാസും നിലവിലുള്ള സമയക്രമത്തിൽത്തന്നെ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2.00, 2.30, 3.00, 3.30, 4.00, 4.30, 5.00 എന്നീ സമയങ്ങളിലാണ് യഥാക്രം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 9.30 മുതൽ 1.00 മണി വരെ ഈ ക്ലാസുകൾ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 5.30 മുതൽ 7.00 വരെയാണ്. ഈ ക്ലാസുകൾ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സിൽ രാവിലെ 6.00 മുതൽ 7.30 വരെയും കൈറ്റ് വിക്ടേഴ്സ് പ്ലസിൽ രാവിലെ 8.00 മുതൽ 9.30 വരെയും പുനഃസംപ്രേഷണം ചെയ്യും.

ഉച്ചയ്ക്ക് ശേഷവും റെഗുലർ ക്ലാസുകൾ ആരംഭിക്കുന്ന ഘട്ടത്തിൽ സമയക്രമത്തിൽ വീണ്ടും മാറ്റം വരുത്തുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇംഗ്ലീഷ് മീഡിയം പ്രത്യേകം ക്ലാസുകളും സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ക്ലാസുകളും സമയക്രമവും ഫസ്റ്റ്ബെൽ പോർട്ടലായ www.firstbell.kite.kerala.gov.in ൽ ലഭ്യമാണ്.

Leave a Reply