കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി ചണം കൊണ്ട് നിർമ്മിച്ച 100 ജോടി പാദരക്ഷകൾ അയച്ചു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നതിനാൽ കാശി വിശ്വനാഥ് ധാമിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും നഗ്നപാദനായിട്ടാണ് ജോലി ചെയ്യുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പ്രധാനമന്ത്രി ഇവർക്ക് ചണം കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ അയച്ചു നൽകിയിരിക്കുന്നത്. കഠിനമായ തണുപ്പിൽ നഗ്നപാദരായി ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.