Spread the love
റോസ്ഗർ മേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

10 ലക്ഷം ജീവനക്കാരെ നിയമിക്കുന്നതിനുള്ള റോസ്ഗർ മേള റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22ന് ഉദ്‌ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ 75,000 പുതിയ നിയമനങ്ങൾ നടക്കും. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട പുതിയ റിക്രൂട്ട്‌മെന്റുകൾ 38 സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് നടക്കുക. വിവിധ തലങ്ങളിൽ ഇവരെ നിയമിക്കും. കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്‌പെക്ടർമാർ, കോൺസ്‌റ്റബിൾമാർ, എൽഡിസികൾ, സ്‌റ്റെനോസ്, പിഎമാർ, ഇൻകം ടാക്‌സ് ഇൻസ്പെക്ടർമാർ, എംടിഎസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും റിക്രൂട്ട്‌മെന്റ് നടക്കും. മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമോ, യുപിഎസ്‌സി, എസ്‌എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ വഴിയും മിഷൻ മോഡിലാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്. വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുക്കൽ പ്രക്രിയകൾ ലളിതമാക്കുകയും ആവശ്യമായ സാങ്കേതിക വിദ്യ പ്രാപ്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്” പ്രധാനമന്ത്രി പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു.

Leave a Reply