
2014ൽ പ്രധാനമന്ത്രിയായതിനുശേഷം എല്ലാ വർഷവും ദീപാവലിക്ക് സായുധ സേനാംഗങ്ങൾക്കൊപ്പം ആഘോഷിക്കുന്ന പതിവ് പിന്തുടർന്ന് പ്രധാനമന്ത്രി മോദി. ഇത്തവണ കാർഗിലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്.കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ മറ്റൊരു അപൂര്‍വ്വ കൂടികാഴ്ചയും നടത്തി. മേജര്‍ അമിത് എന്ന യുവ സൈനികനുമായുള്ള കൂടികാഴ്ചയാണ് വൈകാരീകമായത്. 2001 ലാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അമിതിനെ കണ്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിക്കൊപ്പം ഉള്ള 2001-ലെ ചിത്രം യുവ സൈനിക ഉദ്യോഗസ്ഥൻ കൈമാറിയപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത് ഒരു തരത്തില്‍ വൈകാരിക സംഗമമായിരുന്നു. ഗുജറാത്തിലെ ബലാചാഡിയിലെ സൈനിക് സ്‌കൂളിൽ വച്ചാണ് മേജർ അമിത് മോദിയെ 2001ല്‍ കണ്ടത്.അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് അമിത്. 2001 ഒക്ടോബറിൽ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റ് നവംബറിലാണ് അന്ന് മോദി സ്കൂൾ സന്ദർശിച്ചത്.