
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദര്‍ശനം. 2019 ഓഗസ്റ്റിലാണ് മോദി ഏറ്റവുമൊടുവില്‍ യുഎഇയിലെത്തിയത്. യുഎഇയുടെ പുതിയ പ്രസിഡന്റായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രധാനമന്ത്രി അഭിനന്ദിക്കും. ജൂണ്‍ 26നാണ് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ജര്‍മനിയിലേക്ക് പോയി പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎഇയിലെത്തുക.