
കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് വിനോദമാക്കിയ കാസര്‍കോട് സ്വദേശി നാരായണന്‍ അറസ്റ്റില്‍. പൊലീസ് അന്വേഷിച്ചെത്തിയാല്‍ ഉള്‍ക്കാട്ടില്‍ ഒളിവില്‍ പോകും. കാലങ്ങളായി പൊലീസിനെ വെട്ടിച്ച് നടക്കുകയായിരുന്നു ഇയാള്‍. ദിവസങ്ങളോളം കാട്ടില്‍ താമസിക്കുന്നതിനും വേട്ടയാടുന്നതിനും പ്രത്യേക കഴിവുണ്ട് . അതുകൊണ്ട് തന്നെ നാരായണന്‍ അറിയപ്പെടുന്നത് മൗഗ്ലി നാരായണന്‍ എന്ന് ആണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് എളേരിയില്‍ വച്ച് ഒറ്റബാരല്‍ തോക്കും തിരകളുമായി നാരായണനെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിവിദഗ്ധമായി ഇയാള്‍ രക്ഷപ്പെട്ടിരുന്നു.