Spread the love
സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു; കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍; കുറവ് കാസര്‍ഗോഡ്

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. മലപ്പുറം ജില്ലയിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കുറവ് കാസര്‍ഗോഡ് ജില്ലയിലാണ്.

2016 മുതല്‍ 2021 വരെയുള്ള പൊലീസിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചു. 399 6കേസുകളാണ് കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

മറ്റു ജില്ലകളിലെ കണക്ക് പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ റൂറലില്‍ 290 കേസുകളും സിറ്റിയില്‍ 97 കേസുകളും റിപ്പോട്ട് ചെയ്യപ്പെട്ടു. അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ലാണ് കേസുകള്‍ കുറഞ്ഞിട്ടുള്ളത്. കുട്ടികള്‍ കൂടുതലും പീഡനത്തിന് ഇരയാകുന്നത് ബന്ധുക്കളും, ?അയല്‍വാസികളും, സുഹൃത്തുക്കളും വഴിയാണെന്നാണ് കണ്ടെത്തല്‍.

പോക്‌സോ കേസ് ജില്ലകള്‍ തിരിച്ച്,:

തിരുവനന്തപുരം – 387,
കൊല്ലം – 289,
പത്തനംതിട്ട – 118,
ആലപ്പുഴ – 189,
കോട്ടയം – 142,
ഇടുക്കി – 181,
എറണാകുളം – 275,
തൃശ്ശൂര്‍ – 269,
പാലക്കാട് – 227,
മലപ്പുറം – 399,
വയനാട് – 134 ,
കോഴിക്കോട് – 267,
കണ്ണൂര്‍ – 171 ,
കാസര്‍ഗോഡ് – 117.

Leave a Reply