പോലീസ് ശരീരസൗന്ദര്യ മത്സരം ഇന്ന് ഗാന്ധിപാര്‍ക്കിൽ
കേരള പോലീസിന്‍റെ ശരീരസൗന്ദര്യ മത്സരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് മിസ്റ്റര്‍ കേരള പോലീസ് 2021 പട്ടം സമ്മാനിക്കും.
വൈകിട്ട് ആറുമണിക്ക് ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, സിനിമാതാരം ടൊവിനോ തോമസ് എന്നിവരും പങ്കെടുക്കും. ആര്‍.കാര്‍ത്തികയുടെ നൃത്തം, നേഹാ പ്രദീപ്, രമേഷ് കോവളം, ബിജേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന ഗാനമേള, മന്ത്ര ആര്‍ട്ട് ഫോമിന്‍റെ ഫ്യൂഷന്‍ ഡാന്‍സ്, കേരളാ പോലീസ് ടീമിന്‍റെ പെന്‍കാക്ക് സിലാറ്റ് അഭ്യാസ പ്രകടനം എന്നിവയും ഉണ്ടായിരിക്കും.