നോയിഡ ∙ ഗുണ്ടാത്തലവന്റെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി നോയിഡ പൊലീസ് പറഞ്ഞു. ഗുണ്ടാനിയമപ്രകാരം കേസുകൾ നേരിടുന്ന രവീന്ദ്ര സിങ്ങിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആക്രി മാഫിയ തലവനെന്ന് അറിയപ്പെടുന്ന രവീന്ദ്ര സിങ്ങും കൂട്ടരും ചേർന്ന് കാറിനുള്ളിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി. കേസിൽ നാലുപേരെകസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രണ്ടു ലോറി നിറയെ ആക്രി സാധനങ്ങൾ, 20 ലോറികൾ, രണ്ട് ട്രാക്ടറുകൾ, 3 ബൈക്കുകൾ, 10 കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.