പെരിന്തൽമണ്ണ: ജില്ലയിൽ പോലീസിൽ അഴിച്ചു പണി. എട്ട് എസ്.ഐ.മാരെ സ്ഥലംമാറ്റി. പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദിനെ മങ്കടയിലേക്ക് മാറ്റി. പെരിന്തൽമണ്ണയിൽ കൽപ്പകഞ്ചേരി എസ്.ഐ. എ.എം. യാസിറിനെ നിയമിച്ചു. തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്തിനെ കൽപ്പകഞ്ചേരിയിലേക്ക് മാറ്റി. തിരൂരിൽ മങ്കട എസ്.ഐ. വി. ജീഷിലിനെ നിയമിച്ചു. മലപ്പുറം എസ്.ഐ. വി. അമീറലിയെ കാടാമ്പുഴയ്ക്ക് മാറ്റി. നിലമ്പൂർ എസ്.ഐ. എം.കെ. നവീൻ ഷാജിനെ നിലമ്പൂരിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് മാറ്റി. പരപ്പനങ്ങാടി എസ്.ഐ. ബി. പ്രദീപ് കുമാറിനെ വാഴക്കാട്ടേക്കും വാഴക്കാട് എസ്.ഐ. വിജയരാജനെ നിലമ്പൂരിലേക്കും മാറ്റി.