കോവിഡ് പോസിറ്റീവ് ആയി നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പോലീസ് വീട്ടിലെത്തിയപ്പോൾ കോണിച്ചിറ സ്വദേശി വീട്ടിലുണ്ടായിരുന്നില്ല എവിടെ പോയെന്ന് വീട്ടുകാരോട് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ ഉത്തരമാണ് അവർ നൽകിയത് തുടർന്ന് ഇയാളെ ഫോണിൽ ബന്ധപ്പെടുകയും എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യാൻ പോവുകയാണ് എന്ന് മറുപടി പറഞ്ഞു. മറുപടിയിൽ തൃപ്തരല്ലാതെ പോലീസ് അയാളെ അന്വേഷിച്ച് കണ്ടുപിടിച്ചപ്പോൾ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതാണ് കണ്ടത്. ലോക്ക്ഡൗൺ ലംഘനം അടക്കം പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരവും അയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്