വിദ്വേഷ പ്രസംഗത്തിന്റെ പേരിലെ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് മേൽക്കോടതിയിലേക്ക്. നിയമോപദേശം തേടി ആകും നടപടി.സർക്കാർ വാദം കേൾക്കാതെ ആണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും. വിവാദമായ കേസിൽ മജിസ്‌ട്രേറ്റിന് മുന്നിൽ സർക്കാർ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടർ എത്തിയിരുന്നില്ല. .പോലീസ് ആവശ്യപ്പെട്ടില്ല എന്നആണ് എ പി പി യുടെ വിശദീകരണം. പി സി ജോര്‍ജിന് ഉപാധികളോടെയാണ് ഇന്നലെ ജാമ്യം നൽകിയത്. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.