Spread the love

ന്യൂഡൽഹി: ഡൽഹിയിൽ റൊമേനിയൻ യുവതിയുടെ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ട് പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി ഡൽഹി പോലീസ്.സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ലജ്പത്തിൽ വെച്ചായിരുന്നു സംഭവം.23കാരായ സേതു കുമാർ,ഹാർദിക് ആര്യ എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇരുവർക്കും ലോക്ഡൗൺനിലിടായിലാണ് ജോലി നഷ്ടപ്പെട്ടത്. എന്നാൽ മോക്ഷണം വിചിത്രമായ കാര്യത്തിന് ആയിരുന്നു എന്ന് ഡൽഹി പോലീസ് പറഞ്ഞു.തങ്ങളുടെ കാമുകിമാർക്ക് സമ്മാനം വാങ്ങി നൽകുകയായിരുന്നു ലക്ഷ്യം.

പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി ഡൽഹി പോലീസ്.
     ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലജ്പത് നഗറിലെ  ബാങ്കിൽ പോയതിനു ശേഷം തിരികെ സൈക്കിൾ താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ തടഞ്ഞുനിർത്തി യുവതിയുടെ കൈയിലുണ്ടായിരുന്ന ബാങ്ക് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങളിൽനിന്ന് ബൈക്ക് ആരുടെ എന്ന് കണ്ടെത്തുകയും തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടുകയുമായിരുന്നു എന്ന് സൗത്ത് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ആർ പി മീണ അറിയിച്ചു.യുവതിയുടെ ബാഗിനുള്ളിൽ നിന്ന് 4200 രൂപയും, യുവതിയുടെ പാസ്പോർട്ട്,ഐഡി കാർഡും കൂടാതെ മൂന്ന് മൊബൈൽ ഫോണും കൂടി പോലീസിന് ലഭിച്ചു.

Leave a Reply