
മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലാകുന്ന ഡ്രൈവർമാരുടെ വാഹനത്തെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് അധികാരമില്ല എന്ന് വാഹന ഉടമകൾ നൽകിയ ഒരു കൂട്ടം ഹർജികൾ പരിഗണിച്ച തെലങ്കാന ഹൈക്കോടതി. മദ്യപിച്ച ഡ്രൈവറുടെ കൂടെ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ വാഹനം അവരെ ഏൽപ്പിക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. മദ്യപിച്ച് വാഹനമോടിക്കുന്നയാളെ പിടികൂടിയാല്‍, അയാളുടെ കൂടെ ആരും ഇല്ലെങ്കിൽ, പൊലീസ് മദ്യപിച്ചയാളുടെ ബന്ധുവിനെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്നും ജസ്റ്റിസ് കെ ലക്ഷ്‍മണിന്‍റെ ഉത്തരവിൽ പറയുന്നു. ആരും മുന്നോട്ട് വന്നില്ലെങ്കിൽ മാത്രമേ പോലീസിന് വാഹനം കൊണ്ടുപോകാൻ കഴിയൂ. വാഹനം പിടിച്ചെടുത്ത തീയതി മുതൽ മൂന്ന് ദിവസത്തിനുള്ളിൽ അവർക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിക്കണം. വാഹനത്തിന്റെ കസ്റ്റഡിയിൽ ആരും അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ . പിടിച്ചെടുത്ത തീയതി മുതൽ മൂന്ന് ദിവസത്തിനകം മജിസ്‌ട്രേറ്റിന് കുറ്റപത്രം നൽകണം. ഡ്രൈവർ മദ്യപിച്ചിരിക്കുയാണെന്ന് കണ്ടെത്തിയാൽ ഒരു കാരണവശാലും വാഹനം ഓടിക്കാൻ അനുവദിക്കാനും പാടില്ല എന്ന് കോടതി.