ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ വെടിവെച്ച് വീഴ്ത്തി പൊലീസ്. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ പരാതിയിലാണ് പൊലീസ് നടപടി. ജഹാംഗിർപുരി സ്വദേശി ചിനു (കമൽ മൽഹോത്ര) ആണ് അറസ്റ്റിലായത്. കീഴടങ്ങാൻ തയ്യാറാകാതെ തോക്കെടുത്തു വെടിയുതിർത്ത ഇയാളെ തിരിച്ചു കാലിൽ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മക്കളായ മാനസിക വൈകല്യമുള്ള പതിനാലുകാരിയെയും ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും ചിനുവും സുഹൃത്തായ രാജുവും പീഡിപ്പിച്ചെന്ന് മാതാവ് പൊലീസിൽ പരാതി നൽകി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടികളെ വീട്ടിൽ കണ്ടില്ല. തൊട്ടടുത്ത വീട്ടിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. രാജു എന്ന രാജ് ഒളിവിലാണ്.