ലൈസൻസില്ലാതെയും ഗതാഗത നിയമങ്ങൾ പാലിക്കാതെയും വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന് കൊണ്ടോട്ടി പോലീസ് സ്‌കൂളുകൾക്ക് മുന്നിൽ നടത്തിയ പരിശോധനയിൽ പൊക്കിയത് 62 ഇരുചക്രവാഹനങ്ങൾ.
രക്ഷിതാക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാഹനങ്ങൾ വിട്ടുകൊടുത്തത്. പിഴ ഈടാക്കുകയും ചെയ്തു. കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ ഏഴ് സ്‌കൂളുകൾക്ക് മുന്നിലും പരിശോധന നടത്തിയിരുന്നു. ലൈസൻസില്ലാതെ വാഹനം ഓടിച്ചവർ, മതിയായ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ, മൂന്നുപേരുമായി ഡ്രൈവിങ് നടത്തിയവർ, ഹെൽമെറ്റ് ഇല്ലാത്തവർ എല്ലാം പരിശോധനയിൽ കുടുങ്ങി.
മഫ്ടിയിൽ എത്തിയാണ് പോലീസ് പരിശോധന നടത്തിയത്. 5000 രൂപ വരെ പിഴ ഈടാക്കിയാണ് വാഹനങ്ങൾ വിട്ടുകൊടുത്തത്. മൊത്തം ഒരു ലക്ഷത്തിലധികം രൂപ പോലീസ് പിഴയിട്ടിട്ടുണ്ട്.