വിജയ് ബാബുവിന്റെ അറസ്റ്റിന് തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരെ കാത്തിരിക്കേണ്ടതില്ലെന്നും സി എച്ച് നാഗരാജു പറഞ്ഞു. ആവശ്യമെങ്കിൽ വിദേശത്തു പോകും. ബലാത്സംഗ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യാപേക്ഷ വേനലവധിക്കു ശേഷമാകും ഹൈക്കോടതി പരിഗണിക്കുക. മെയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനലവധി.