അപകീർത്തി കേസിൽ ഷാജൻ സ്‌കറിയ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങി പോലീസ്. രണ്ടാഴ്ചയായി ഷാജൻ ഒളിവിലാണ്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്. ഷാജൻ സ്‌കറിയ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഷാജൻ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഷാജനെതിരെ എസ് സി, എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഷാജന്റേത് യഥാർഥ മാധ്യമപ്രവർത്തനമല്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.