Spread the love
Lookout notice against fake lawyer.

ആലപ്പുഴ: യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെതിരെ (27) ആലപ്പുഴ പോലീസ് ലുക്ഔട് നോട്ടീസ് പുറപ്പെടുവിച്ചു. നിയമപഠനം പൂർത്തിയാക്കാതെ ആണ് സെസി അഭിഭാഷകയായി പ്രവർത്തിച്ചിരുന്നത്. ആലപ്പുഴ ബാർ അസോസിയേഷനിലും ഭാരവാഹി ആയിരുന്നു. വ്യാജ രേഖ കാണിച്ചാണ് അംഗത്വം എടുത്തത് . അഭിഭാഷക ആയി പ്രവർത്തിച്ചതും വ്യാജ രേഖ ഉപയോഗിച്ചായിരുന്നു.

സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചിരുനെങ്കിലും സെസി ഇതുവരെ കീഴടങ്ങാൻ തയാറായിട്ടില്ല. ബാർ അസോസിയേഷനാണു പൊലീസിൽ പരാതി നൽകിയത്.

Leave a Reply