ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാന്‍ ജില്ലയിലെ അമിഷിജിപ്പൊരയിലാണ് ആക്രമണം ഉണ്ടായത്. വെടിവെയ്പ്പില്‍ പോലീസ് എഎസ്‌ഐ ഷബീര്‍ അഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. അക്രമണത്തിന് പിന്നാലെ ഷബീര്‍ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം മടങ്ങുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. നിലവില്‍ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടി സൈന്യത്തിന്റെ തിരച്ചില്‍ പുരോഗമിക്കുന്നു.