കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് തനിക്കെതിരെ അസഭ്യ -അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ തുറന്ന നിയമ യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തന്റെ വേഷങ്ങളെയോ രീതികളെയോ കുറിച്ചുള്ള ക്രിയാത്മക വിമർശനങ്ങൾളും കമന്റുകളും താൻ എന്നും സ്വാഗതം ചെയ്യുന്നു എന്നും എന്നാൽ എന്നാൽ മാനസികമായി വേദനിപ്പിക്കുന്ന തരത്തിലുള്ള അതിരുകടന്നുള്ള പരാമർശങ്ങൾ ഇന്ത്യൻ നിയമം വ്യവസ്ഥ ഉപയോഗപ്പെടുത്തി നേരിടും എന്നുമാണ് ഹണി റോസ് വെളിപ്പെടുത്തിയത്.
പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ തുടർച്ചയായി തനിക്കെതിരെ അധിക്ഷേപ കമന്റുകൾ നടത്തുന്നു എന്ന് ആരോപിച്ചും താരം പോലീസിൽ കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട്. ഇതേ കാര്യം വെളിപ്പെടുത്തി നടി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നുമാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കിയത്.
അതേസമയം നടി നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എസിപിക്ക് കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.