Spread the love

തിരുവനന്തപുരം > കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ആണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവ്വകലാശാലകൾ മറ്റു പൊതുസ്ഥലങ്ങളിലെ വൈ ഫൈ ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നും ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്ട് ചെയ്തു വെബ്സൈറ്റുകളിലൂടയും മൊബൈൽ ആപ്പുകളിലൂടെയും വിവരങ്ങൾ കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയും. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ട് എന്നും പോലീസ് ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Leave a Reply