പൊലീസ് ഇന്ധനമടിക്കാൻ പണമില്ല; കുടിശിക രണ്ടരക്കോടിയായതോടെ വിതരണം നിലച്ചു. തിരുവനന്തപുരം ജില്ലയിലാണ് പ്രതിസന്ധി. ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ധനമടിക്കാനുള്ള പണം സർക്കാർ അനുവദിച്ചില്ല. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പമ്പിൽ നിന്നുള്ള വിതരണം നിർത്തി. പെട്രോളിയം കമ്പനികൾക്ക് രണ്ടരക്കോടി രൂപ പോലീസ് കുടിശ്ശിക വന്നതോടെ ഇന്ധനം നൽകുന്നത് കമ്പനികൾ അവസാനിപ്പിച്ചു. കെ എസ് ആർ ടി സി 45 ദിവസത്തേക്ക് കടം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ധന പ്രതിസന്ധി ഉണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങൾ മുടങ്ങരുത് എന്ന് കത്തിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. യൂണിറ്റ് മേധാവിമാർ അടിയന്തരമായി ബദൽ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം.