Spread the love

ന്യൂഡൽഹി :സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ വാക്സീൻ നയം പിൻവലിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ കോവിഡ് വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Policy change: Center ready to provide free vaccine

45 വയസ്സിനു താഴെ ഉള്ളവർക്കുള്ള വാക്സീൻ വിലകൊടുത്തു വാങ്ങുന്നതും,വിതരണവും സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണം എന്ന നയമാണ് ഇതോടെ പിൻവലിച്ചത്. കേന്ദ്ര സർക്കാരിൻറെ വാക്സീൻ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും,നയം മാറ്റണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളും, പ്രതിപക്ഷ പാർട്ടികളും നയത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ,ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പുതിയ നയം പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഘട്ടങ്ങളിൽ ഉള്ളതുപോലെ കേന്ദ്രീകൃത വിതരണ രീതി തുടരും. നിർമാതാക്കളിൽ നിന്ന് 75% വാക്‌സീൻ ( 25% സംസ്ഥാന ക്വട്ട ഉൾപ്പടെ ) കേന്ദ്രo വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും.

എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങി നൽകാമെന്ന നയത്തിൽ മാറ്റമില്ല.ഒരു ഡോസിന് 150 രൂപ മാത്രമേ സർവീസ് ചാർജായി ഈടാക്കാവു.രാജ്യത്ത് 3 വാക്സിനുകളുടയും, കുട്ടികൾക്കായുള്ള 2 വാക്‌സീനുകളുടെയും ട്രയൽ നടക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. സാമ്പത്തിക വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചു വരാൻ വാക്സീൻ ലഭ്യത അനിവാര്യമാണെന്ന് റിസർവ് ബാങ്കും വ്യക്തമാക്കിയിരുന്നു.പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുടെ മാർഗരേഖ രണ്ടാഴ്ചക്കുള്ളിൽ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply