ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കമ്മീഷന്റെ ഉത്തരവ്.ചിഹ്നം മരവിപ്പിച്ചതോടെ, മുംബൈയിലെ അന്ധേരിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മറ്റൊരു പേരും ചിഹ്നവും കണ്ടെത്തേണ്ടിവരും.ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 1 മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് ഒരു ചിഹ്നം തിരഞ്ഞെടുക്കാനും ഇടക്കാലത്തേക്കായി മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും ഇരു വിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.