സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കേളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി കോളേജ് അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 21 മുതൽ 25 വരെ നടത്തും.
അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭ്യമാണ്.