Spread the love

2025 മലയാളത്തിൽ പിറന്ന ചിത്രങ്ങളിൽ പലതും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ തിയേറ്ററിലും പ്രേക്ഷക മനസ്സിലും ഒരുപോലെ ഹിറ്റടിച്ചോ എന്നതിൽ പല പടങ്ങളും വീണു പോയി. എന്നാൽ വിജയിച്ചു കേറിയ വിരലിലെണ്ണാവുന്ന പടങ്ങളിൽ ഒന്നായിരുന്നു ബേസിൻ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ. പതിവ് നർമ്മ ഭാവത്തിൽ നിന്നും മാറി വളരെ സീരിയസും മുൻ കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനുമായ ഒരു ബേസിലിനെ ആയിരുന്നു പൊൻമനിൽ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. തിയേറ്ററിൽ ഹിറ്റടിച്ചു മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിലും വൻ ചർച്ചയായിരിക്കുകയാണ് പൊന്മാൻ. ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മലയാളത്തിന് പുറമേ ഇതര ഭാഷക്കാരിൽ നിന്നും വൻ അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിലെ അജേഷ് എന്ന കഥാപാത്രത്തിനും അത് അവതരിപ്പിച്ച ബേസിൽ ജോസഫിനും വൻകയ്യടിയാണ് ലഭിക്കുന്നത്. ബേസിലിന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേതെന്നും എന്ത് മാജിക്കാണ് താരത്തിന്റെ പെർഫോമൻസെന്നും ചൂണ്ടിക്കാട്ടി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും നിറഞ്ഞതോടെ ചിത്രം ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്.

അതേസമയം ഇന്ദു ഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന കഥയെ ആസ്പദമാക്കിയാണ് പൊന്മാൻ എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Leave a Reply