Spread the love
രാജ്യത്ത് ആദ്യമായി തെരുവ് നായ്ക്കൾക്ക് മൈക്രോ ചിപ്പിങ്ങുമായി പൊന്നാനി നഗരസഭ

പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിക്ക് രാജ്യത്ത് ആദ്യമായി പൊന്നാനി നഗരസഭയിൽ തുടക്കം കുറിച്ചു. 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പ ദ്ധതി നടപ്പാക്കുന്നത്. തെരുവുനായ്ക്കളെ പിടിച്ച്കൊണ്ട് വന്ന് പ്രാഥമികാരോഗ്യ പരിശോധനയും പേവിഷബാധ പ്രതിരോധ കുത്തിവെപ്പുമുൾപ്പെടെ നൽകും.തുടർന്ന് നിരീക്ഷിച്ച ശേഷം അന്താരാഷ്ട്ര തിരിച്ചറിയൽ സംവിധാനമായ മൈക്രോ ചിപ്പിങ് നടത്തി തിരികെ വിടും. കുത്തിവെപ്പുകൾക്കുശേഷം പിടികൂടിയ ഇടങ്ങളി ൽ തന്നെ തെരുവു നായ്ക്കളെ തിരിച്ചുവിടും. വിദേശരാജ്യങ്ങളിൽ സാധാരണമാണെങ്കിലും ഇന്ത്യ യിലാദ്യമായാണ് തെരുവുനായ്ക്കൾക്ക് മൈക്രോ ചിപ്പ് നൽകുന്നത്.

Leave a Reply