Spread the love

മോഹൻലാലിന്റെ എംമ്പുരാൻ പോലെ തന്നെ മെഗാസ്റ്റാർ മമ്മൂക്കയുടേതായ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ട് വൈകുന്നു എന്നത് താരത്തിന്റെ ആരാധകർ നിരന്തരം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലും മറ്റും എത്തി ഉന്നയിക്കുന്ന ചോദ്യമാണ്. അതുകൊണ്ടുതന്നെ ബസൂക്കയുടതായി എത്തുന്ന മിക്ക അപ്ഡേറ്റുകളും നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് 30 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ വമ്പന്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഭീതിപടര്‍ത്തുന്ന ഒരു സൈക്കോപാത്തിനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ബസൂക്കയുടെ കഥ എന്നാണ് റിപ്പോർട്ട്. വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റിലാണ് സിനിമയുടെ പ്ലോട്ട് നൽകിയിരിക്കുന്നത്. വീഡിയോ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ യഥാര്‍ത്ഥ ലോകവും അവിടുത്തെ സംഭവങ്ങളും ഗെയിംസുമായി കണക്ടാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഗെയിമിങ്ങായാലും യഥാര്‍ത്ഥ ലോകത്തായാലും ആരാണ് ശരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കൂടി ചിത്രം അന്വേഷിക്കുന്നുണ്ട് എന്നും വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്ലോട്ടിൽ പറയുന്നു

Leave a Reply