ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം നാലായി ഉയര്‍ന്നു.
സൈനിക വാഹനത്തിന് നേരെ ഇന്നലെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഇന്നലെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രജൗരി സെക്ടറിലെ തനമണ്ടി മേഖലയില്‍ വൈകീട്ട് 3.45 ഓടെയാണ് രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഇതേത്തുടര്‍ന്ന് ദേരാ കി ഗലി പ്രദേശത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.