തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അറിയിച്ചു. വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, നാളെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ല. സര്‍വീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നടത്തുമെന്ന് കേരള പിഎസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകള്‍ എന്‍ഐഎ റെയ്ഡ് നടത്തുകയു ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.