
അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ. സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് ബന്ധപ്പെട്ടുള്ളവയാണ് അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപുകളും ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കും. ഫോണ്‍ വാട്‌സാപ്പ് കോളുകള്‍ തുടങ്ങിയ വീണ്ടെടുക്കുന്നതിനാണ് പരിശോധന.അതേസമയം കേരളത്തിലെ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഗൂഡാലോചനയുടെ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് എന്‍ഐഎ ഹിറ്റ്‌ലിസ്റ്റ് പിടിച്ചെടുത്തത്. ഈ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.