ഇസ്രായേൽ :ഇസ്രയേലിൽ പുതിയ സർക്കാറുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണ. പ്രതിപക്ഷ നേതാവ് യയ്ർ ലപീദിന്റെ(57) നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് തീവ്ര മതപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് തീരുമാനം. ഇന്നലെ രാത്രിയായിരുന്നു ഇത് സംബന്ധിച്ച് ബെനറ്റിന്റെ പ്രസംഗം. 12 വർഷം നീണ്ട നെതന്യാഹു യുഗം ഇസ്രയേലിൽ തുടരാനുള്ള പരിശ്രമം തുടരുകയാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.എന്നാൽ ഈ ശ്രമം വേണ്ടത്ര ഫലം കാണുന്നില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. രണ്ടുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ആയതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെയാണ് സർക്കാറുണ്ടാക്കാൻ പ്രസിഡൻറ് ആദ്യം ക്ഷണിച്ചിരുന്നുന്നത്.എന്നാൽ വേണ്ടത്ര പിന്തുണ നേടിയെടുക്കാൻ കഴിയാതെ വന്നതോടെ യെഷ് പാർട്ടിയുടെ തലവനായ ലപീദിനെ ക്ഷണിച്ചത്.