Spread the love
പോസ്റ്റർ ഡിസൈൻ, ഷോർട്ട്ഫിലിം മത്സരം

2022 ലെ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച ഇലക്ഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇൻക്ലൂസീവ് ആന്റ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്‌ക്കൂളിലെ എട്ട്് മുതൽ 12 ാം തരം വരെയുള്ള വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരവും സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് കോളേജുകളിലെ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) വിദ്യാർഥികൾക്കായി മൊബൈൽ ഫോൺ ഷോർട്ട് ഫിലിം മത്സരവും നടത്തുന്നു. പോസ്റ്റർ ഡിസൈൻ മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷൻ ജനുവരി ഏഴിനകം പ്രസ്തുത ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണെന്ന രേഖകൾ സഹിതം അതാത് താലൂക്കിലെ തഹസിൽദാർ മുമ്പാകെയും/കലക്ടറേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ മുമ്പാകെയും നടത്താവുന്നതാണ്. പോസ്റ്റർ ഡിസൈൻ മത്സരത്തിന്റെ സമയദൈർഘ്യം ഒരു മണിക്കുറും, ഷോർട്ട് ഫിലിം മത്സരത്തിന്റെ സമയ ദൈർഘ്യം മൂന്ന് മിനുട്ടുമാണ്.
ഷോർട്ട് ഫിലിം മത്സരം കോളേജുകൾ മുഖേനയാണ് നടത്തുക. ഒരു കോളേജിൽ നിന്നും ഒരു ഷോർട്ട് ഫിലിം മാത്രമേ പരിഗണിക്കൂ. ജില്ലാ കലക്ടർ നിശ്ചയിക്കുന്ന ജഡ്ജിംഗ് പാനൽ പരിശോധിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തും. ഫലം ചീഫ് ഇലക്ടറുടെ ഓഫീസിൽ സമർപ്പിക്കും. ചീഫ് ഇലക്ടറുടെ ഓഫീസ് ഏർപ്പെടുത്തുന്ന കമ്മിറ്റി അതിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത് ജനുവരി 25ന് ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും.

Leave a Reply