Spread the love

നടന്‍ വിനായകന്‍ തന്റെ ചിത്രം പങ്കുവച്ച സംഭവത്തില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍. മാസങ്ങള്‍ മുമ്പാണ് വിനായകന്‍ റിമയുടെ ചിത്രം തന്റെ പേജില്‍ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരുന്നു. റിമയ്‌ക്കെതിരെ പലരും ബോഡി ഷെയ്മിങുമായെത്തി. വിനായകനും വിമര്‍ശിക്കപ്പെട്ടു. വിശദീകരണങ്ങളൊന്നുമില്ലാതെയാണ് റിമയുടെ ചിത്രം വിനായകന്‍ പങ്കുവച്ചത്.

തന്നെ അഭിനന്ദിക്കാനാണ് വിനായകന്‍ ആ ഫോട്ടോ പങ്കുവച്ചതെന്നാണ് കരുതുന്നതെന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. ഒരു സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിലാണ് റിമയുടെ പ്രതികരണം. അതേസമയം കമ്മട്ടിപ്പാടത്തിന് ശേഷമുള്ള വിനായകനെ തനിക്ക് അറിയില്ലെന്നും റിമ കല്ലിങ്കല്‍ പറയുന്നു.

”എന്നെ അഭിനന്ദിക്കാനായാണ് വിനായകന്‍ ആ ഫോട്ടോ ഇട്ടതെന്നാണ് ഞാന്‍ കരുതുന്നത്. ഷക്കീല മാഡത്തിന്റേയും രേഷ്മയുടെയുമൊക്കെ വലിയ ആരാധികയാണ് ഞാന്‍. അതുവരെയുണ്ടായിരുന്ന പൊതുബോധത്തെ തകര്‍ത്തുകളഞ്ഞവരാണ് അവര്‍. അവരെപ്പോലെ കരുതിയാണ് വിനായകന്‍ എന്റെ ചിത്രം പോസ്റ്റ് ചെയ്തതെങ്കില്‍ സന്തോഷമേയുള്ളൂ. അത് അഭിനന്ദനമായിട്ടേ കാണൂ” റിമ പറയുന്നു.

Leave a Reply