മാറ്റിവെച്ച പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 26ന്
മഴക്കെടുതി മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 26 ന് നടക്കും. കമ്പ്യൂട്ടർ സയൻസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ് ഫിലോസഫി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് നടക്കാനുള്ളത്. ഒക്ടോബർ 26ന് മൂല്യനിർണയ ക്യാമ്പുകളും ഉണ്ടായിരിക്കും.