കോവിഡ് -19 വന്നു ഭേദമായശേഷവും നെഞ്ചുവേദന, പെട്ടെന്നുള്ള കിതപ്പ്, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഉയര്‍ന്ന വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ആഗോളതലത്തിൽ വർധിക്കുന്നത് ഗൗരവം ഏറിയ വിഷയമാണ്. കോവിഡ് വന്നു പോയവര്‍ക്ക് അവരുടെ ഹൃദയപേശികളില്‍ ക്ഷതം സംഭവിക്കുന്നതു ഹൃദയസ്തംഭനം വരെ ഉണ്ടാവാൻ കാരണമാവുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലാതിരുന്ന നിരവധി പേര്‍ക്കും കോവിഡ് ബാധിച്ച ശേഷം ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ആറുമാസം കുടുമ്പോഴെങ്കിലും ആവശ്യമായ പരിശോധനകൾ നടത്തുന്നത് നല്ലതാണ്. ഇ.സി.ജി.,എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയവ ചെയ്തുനോക്കുന്നത് നല്ലത്. എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണശീലം ഉറപ്പാക്കുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക .ആരോഗ്യം അനുവദിക്കും വിധത്തിൽ വ്യായാമം ചെയുക. ശ്വാസതടസ്സം, തളര്‍ച്ച, കിടക്കുമ്പോള്‍ ശ്വാസം മുട്ട് , രാത്രി തുടര്‍ച്ചയായി മൂത്രമൊഴിക്കേണ്ടി വരിക, തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറിനെ സമീപിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും കഴിക്കുക. പൊരിച്ചതും, എണ്ണ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയവ കഴുകുന്നത് നല്ലതാണ്. ഇവ സാച്വറേറ്റഡ് അല്ലാത്ത ഫാറ്റി ആസിഡ്സ് അടങ്ങിയതാണ്.
ശ്വാസ തടസ്സമുള്ളവര്‍ക്ക് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും, ചുണ്ടോ മുഖമോ നീലനിറമായി മാറുകയോ ചെയ്താൽ അടിയന്തിരമായി
വൈദ്യസഹായം തേടുക. കടുത്ത നെഞ്ചുവേദനയോടൊപ്പം ശ്വാസം മുട്ട്, തല കറക്കം, തളര്‍ച്ച, വിയര്‍പ്പ്, അഞ്ചു മിനിട്ടിലേറെ നീണ്ടു നില്‍ക്കുന്ന ശ്വാസംമുട്ട് എന്നിവ ഉണ്ടായാലും വൈദ്യസഹായം അടിയന്തിരമായി തേടുക.
ഹൃദ്രോഗം വന്നവരും, വരാതെ നോക്കാന്‍ ശ്രദ്ധിക്കുന്നവരുമെല്ലാം നല്ല ജീവിത ശൈലി പാലിക്കുക. ഒറ്റപ്പെടൽ മൂലവും, അകലം പാലിക്കുന്നത് മൂലവും മാനസിക സമ്മർദം അനുഭവിക്കുന്നവരുണ്ട്. പോഷകാഹാരം, വ്യായാമം തുടങ്ങയവയോടൊപ്പം മനസിനെ പ്രതീക്ഷാ നിര്‍ഭരമായി നിലനിര്‍ത്തുക എന്നതാണ് പ്രധാനം.