Spread the love

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്. ‘അധികാരം ഒരു മിഥ്യയാണ്’, എന്ന ​ടാ​ഗ് ലൈനോടെയാണ് മോഹൻലാൽ അടക്കമുള്ളവർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ എമ്പുരാന്‍റെ അപ്ഡേറ്റുകള്‍ക്ക് വന്‍പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ടൊവിനോടുടെ ക്യാരക്ടര്‍ ലുക്ക് വന്നതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ലൂസിഫറിലേതിനേക്കാള്‍ മാസ് പരിവേഷം തന്നെയാകും താരത്തിന് എമ്പുരാനിലെന്നാണ് പ്രതീക്ഷകള്‍.

‘എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. സിനിമ എന്ന ടോട്ടലിറ്റില്‍ കാണാൻ കാത്തിരിക്കുകയാണ്. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. എക്സൈറ്റഡാണ് ഞാൻ. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ എനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയായി ഒരു തിയറ്ററില്‍ സിനിമ കാണാനായാല്‍ ഗംഭീരമാകും’, എന്നായിരുന്നു എമ്പുരാനെ കുറിച്ച് ടൊവിനോ അടുത്തിടെ പറഞ്ഞത്

Leave a Reply