തൃത്താല മേഖലയില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ച്ചയായി കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് കൃഷിക്ക് വെളളം പമ്പ് ചെയ്യുന്ന മോട്ടോര്‍ ഉള്‍പടെ നിശ്ചലമാക്കികൊണ്ട് പടിഞ്ഞാറങ്ങാടി, കുമ്പിടി,തൃത്താല മേഖലയില്‍ വ്യാപകമായി വൈദ്യുതി പോകുന്നതായി പരാതി.
നിരവധി തവണ പരാതിപെട്ടിട്ടും ഇതിനൊരു പരിഹാരമായിട്ടില്ല. പതിനഞ്ച് മിനിറ്റ് കരന്‍റ് പോവുകയും അതിന് ശേഷം പത്ത് മിനിറ്റ് വന്ന് വീണ്ടും പോകുന്ന ഒരു പ്രതിസന്ധിയിലൂടെയാണ് കാര്‍ഷിക മേഖല കടന്ന് പോകുന്നത്
വേനല്‍ കടുത്തതോടെ ജലാശയങ്ങളില്‍ വെളളം വളരെ പരിമിതമായ സാഹചര്യത്തില്‍ ഉളള വെളളം പോലും കൃഷിക്ക് ഉപയോഗിക്കാന്‍ പറ്റാതെ കര്‍ഷകര്‍ വലയുകയാണ്. എത്രയും പെട്ടെന്ന് ഇതിന് ഒരു അടിന്തിര പരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശത്തെ കര്‍ഷകരുടെ ആവശ്യം.